എഴുപതുകളിൽ മലയാള സിനിമയിലെ നായികമാരിൽ ശ്രദ്ധേയായ നടിയാണ് വിധുബാല. 1964 ൽ സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിൽ ബാലതാരമായി അരങ്ങേറിയ വിധുബാല 1974ൽ പുറത്തിറങ്ങിയ കോളേജ് ഗേൾ എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായത് പ്രേംനസീറായിരുന്നു ചിത്രത്തിലെ നായകൻ, തുടർന്ന് അക്കാലത്തെ പ്രമുഖനായകൻമർക്കൊപ്പം വിധുബാല വെള്ളിത്തിരയിൽ തിളങ്ങി. പ്രേംനസീർ, മധു, വിൻസെന്റ്, മോഹൻ, ജയൻ, സോമൻ, കമലഹാസൻ തുടങ്ങിയവരുടെ എല്ലാം നായികയായി. 1981ൽ വിവാഹത്തോടെ വിധുബാല അഭിനയത്തോട് വിട പറഞ്ഞു. പിന്നീട് കഥയല്ലിത് ജീവിതം എന്ന ടിവി ഷോയിലൂടെ ആയിരുന്നു വിധുബാലയുടെ തിരിച്ചുവരവ്.
വിധുബാല സിനിമയിൽ സജീവമായിരുന്ന കാലത്താണ് നടൻ ജയന്റെ മരണം. ഐ.വി ശശി സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ തുടർന്നായിരുന്നു ജയന്റെ വിയോഗം. അപകടത്തിൽ നടൻ ബാലൻ കെ. നായർക്കും ഗുരുതര പരിക്കേറ്റിരുന്നു. ജയനവ്റഎ മരണത്തെ കുറിച്ച് നിരവദി അഭിിമുഖങ്ങളിൽ വിധുബാല സംസാരിച്ചിട്ടുണ്ട് അടുത്തിടെ നടൻ രമേഷ് പിഷാരടിക്കൊപ്പമുള്ള ഒരു ടിവി പരിപാടയിൽ ജയന്റെ ഓർമ്മകൾ വിധുബാല പങ്കുവച്ചു. ജയന്റെ മരണശേഷം പോസ്റ്റ്‌മോർട്ടം നടക്കുമ്പോൾ ഹാളിൽ കാത്തിരുന്നവരുടെ കൂട്ടത്തിൽ താനും ഉണ്ടായിരുന്നതായി വിധുബാല പറയുന്നു. ജയന്റെ പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ തങ്ങളുടെ അടുത്തുവന്നു പറഞ്ഞ വാക്കുകളെ കുറിച്ചാണ് വിധുബാല വെളിപ്പെടുത്തിയത്.
ആ ശരീരത്തിൽ കത്തിവയ്ക്കാൻ തോന്നില്ല എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. അത്രയ്ക്ക് പെർഫക്ട് ബോഡി ആയിരുന്നു. അങ്ങനെയൊരു ശരീരം ഞാൻ കണ്ടിട്ടില്ല. എന്നാൽ തലച്ചോർ ആകെ കലങ്ങിപ്പോയിരുന്നു എന്നും ഡോക്ടർ പറഞ്ഞു. അതായിരുന്നു ജയന്റെ മരണത്തിലേക്ക് നയിച്ചത്.
ജയന്റെ മരണശേഷം പുറത്തിറങ്ങിയ കോളിളക്കത്തിൽ അപകടത്തിന് മുൻപ് ഷൂട്ട് ചെയ്ത രംഗങ്ങൾ ഉൾപ്പെടുത്തിയാണ് റിലീസ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |