നെയ്യാറ്റിൻകര: ബാലരാമപുരം കോട്ടുകാൽകോണത്ത് രണ്ടു വയസുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞു കൊലപ്പെടുത്തിയ പ്രതി ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടെങ്കിലും കോടതിതന്നെ ജയിലിലേക്ക് മാറ്റി. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാനസികനില നിരീക്ഷിക്കുന്നതിനാണിത്. വെള്ളിയാഴ്ച ജയിൽ അധികൃതർ റിപ്പോർട്ട് നൽകണമെന്നാണ് നെയ്യാറ്റിൻകര കോടതിയുടെ നിർദ്ദേശം.
ചൊവ്വാഴ്ചയാണ് ഹരികുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മനോനില തെറ്റിയ വ്യക്തിയാണെന്നും കസ്റ്റഡിയിൽ വിടരുതെന്നും ലീഗൽ സർവീസ് അതോറിട്ടി അഭിഭാഷക സ്വജിനാ മുഹമ്മദ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഒറ്റ ദിവസം കൊണ്ട് ഒരാളുടെ മനോനില പറയാൻ കഴിയില്ലെന്നും കുറഞ്ഞത് 10 ദിവസമെങ്കിലും നിരീക്ഷിക്കണമെന്നും പ്രതിയെ പരിശോധിച്ച മെഡിക്കൽ കോളേജിലെ സൈക്കാട്രി വിഭാഗം ഡോക്ടർമാർ അറിയിച്ചു. പിന്നാലെയാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും ഹരികുമാറിനെ കോടതിയിൽ ഹാജരാക്കി ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റിയത്. ഈ മാസം പത്തുവരെയാണ് കസ്റ്റഡിയിൽ വിട്ടിരുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ ശേഷം ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ അറസ്റ്റിലായ കുട്ടിയുടെ മാതാവ് ശ്രീതുവിനെ നെയ്യാറ്റിൻകര കോടതി നാലു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |