കണ്ണൂർ: കർണാടകയിലെ രാമനഗരിയിൽ കണ്ണൂർ സ്വദേശിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മുഴിപ്പിലങ്ങാട് സ്വദേശി അനാമികയെയാണ് (19) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തിയത്. ദയാനന്ത് നഴ്സിംഗ് കോളേജിലെ ഒന്നാം വർഷ ബി.എസ്‌സി വിദ്യാർത്ഥിനിയാണ്. ചൊവ്വാഴ്ച രാത്രി ഭക്ഷണ സമയത്തും പുറത്തിറങ്ങാത്തതിനാൽ സഹപാഠികൾ വാതിൽ തള്ളിത്തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മാനേജ്മെന്റിൽ നിന്നും അനാമിക കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നെന്നാണ് സഹപാഠികൾ പറയുന്നത്. കോളേജ് മാനേജ്മെന്റാണ് മരണത്തിന് ഉത്തരവാദികളെന്ന്
കുടുംബവും ആരോപിക്കുന്നു. കോപ്പിയടിച്ചെന്ന ആരോപണത്തിൽ നാല് ദിവസം സസ്‌പെന്റ് ചെയ്തെന്നും ക്ലാസ്സിൽ കയറാനും സർട്ടിഫിക്കറ്റ് കിട്ടാനുമായി വൻതുക പിഴയടക്കണമെന്ന് പറഞ്ഞതായും ബന്ധുക്കൾ പറയുന്നു. പഠനം തുടരാൻ സാധിക്കില്ലെന്ന് സഹപാഠികളോട് പറഞ്ഞിരുന്നു.സംഭവത്തിൽ ഹരോളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രിൻസിപ്പൽ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെയും ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. മുഴപ്പിലങ്ങാട് കടവ് റോഡിന് സമീപത്തെ ഗോകുലം വീട്ടിൽ വിനീത് - ഐശ്വര്യ എന്നിവരുടെ മകളാണ്. സഹോദരൻ വിനായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |