ഇടുക്കി: ഇടുക്കി കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാളെ പൊലീസ് മർദിച്ച സംഭവത്തിൽ നടപടിയില്ലെന്ന് കുടുംബം. കമ്പംമെട്ട് സിഐ ഷമീർ ഖാനാണ് ഓട്ടോ ഡ്രെെവറായ മുരളീധരന്റെ കരണത്തടിച്ചത്. അടിയേറ്റ് നിലത്ത് വീണ മുരളീധരന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിൽ തന്റെ പല്ല് പൊട്ടിപ്പോയെന്നും മുരളീധരൻ പറയുന്നു.
മുരളീധരനെ പൊലീസ് മർദിച്ചതിന്റെ ദൃശ്യങ്ങൾ ദിവസങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് ലഭിച്ചത്. തുടർന്ന് ജനുവരി 16ന് പരാതിയുമായി മുന്നോട്ട് പോകാൻ കുടുംബം തീരുമാനിച്ചതായി മുരളീധരന്റെ മകൾ അശ്വതി പറയുന്നു. തുടക്കത്തിൽ മർദനമേറ്റ കാര്യം മുരളീധരൻ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. വീഡിയോ കണ്ടാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും എസ്‌പി ഓഫീസിൽ പരാതി നൽകിയ ശേഷം ഡിവെെഎസ്‌പി ഓഫീസിൽ വിളിച്ച് മൊഴിയെടുത്തെന്നും അശ്വതി വ്യക്തമാക്കി. എന്നാൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |