കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗ് ചെയ്ത 11 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്. റാഗിംഗിന് ഇരയായ വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേലാണ് നടപടി.
കോളേജ് ഹോസ്റ്റലിലാണ് റാഗിംഗ് നടന്നത്. സീനിയർ വിദ്യാർത്ഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു. അഞ്ചംഗ സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |