താടി ട്രിം ചെയ്ത് മോഹൻലാൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ലുക്കെന്ന് ആരാധാകർ. മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫെബ്രുവരി 10ന് കൊച്ചിയിൽ ആരംഭിക്കും. മോഹൻലാലും സത്യൻ അന്തിക്കാടും ഒരുമിക്കുന്ന ഇരുപതാമത്തെ ചിത്രം ആണ് . ഫെബ്രുവരി 14ന് മോഹൻലാൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. മാളവിക മോഹനൻ ആണ് മോഹൻലാലിന്റെ നായിക. ഇതാദ്യമായാണ് മാളവിക മോഹൻ മോഹൻലാലിന്റെ നായികയാകുന്നത്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ ശ്രദ്ധേയമായ സംഗീതയാണ് മറ്റൊരു പ്രധാന താരം. നാടോടിക്കുശേഷം മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായി സംഗീത എത്തുന്നു എന്ന പ്രത്യേകതയുണ്ട്. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യന്റേതാണ് കഥ. അനൂപ് സത്യൻ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. നവാഗതനായ സോനു ടി.പി. ആണ് തിരക്കഥ. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്‌റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം. തമിഴിലെ പ്രശസ്ത സംഗീത സംവിധായകനായ ജസ്റ്റിൻ പ്രഭാകരൻ മലയാളത്തിൽ സംഗീതം ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ആണ്. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച പാച്ചുവും അത്ഭുതവിളക്കും സിനിമയിലൂടെയാണ് ജസ്റ്റിൻ പ്രഭാകരൻ മലയാളത്തിലേക്ക് എത്തുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. അതേസമയം ജിതു മാധവന്റെ സിനിമയാണ് മോഹൻലാലിന്റെ അടുത്ത പ്രോജക്ട്. രോമാഞ്ചം, ആവേശം എന്നീ ബ്ളോക് ബസ്റ്ററുകൾക്കുശേഷം ജിതു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ശ്രീഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |