ചാരുംമൂട് :കൗമാരക്കാരടങ്ങുന്ന മോഷണസംഘത്തിന്റെ വിളയാട്ടത്തിൽ ഉറക്കം നഷ്ടപ്പെട്ട് ആദിക്കാട്ടുകുളങ്ങര മേഖലയിലുള്ളവർ. അടുത്തിടെയായി നിരവധി വീടുകളിലും സ്ഥാപനങ്ങളിലുമാണ് അഞ്ചുപേരടങ്ങുന്ന സംഘത്തിന്റെ ശല്യം ഉണ്ടായത്. സി.സി ടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ് കുട്ടിമോഷ്ടാക്കളാണ് വിലസുന്നതെന്ന് മനസിലായത്.
കഴിഞ്ഞ മൂന്നാഴ്ചക്കിടയിലാണ് മോഷണസംഭവങ്ങൾ അരങ്ങേറിയത്. ആലപ്പാട് ഷാനവാസിന്റെ വീട്ടിൽ നിന്ന് 20കിലോ ഭാരമുള്ള ചെമ്പ് പാത്രമാണ് ഇവർ മോഷ്ടിച്ചത്. സമാനമായ മോഷണശ്രമം നിരവധി വീടുകളിൽ ഉണ്ടായെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ മോഷ്ടാക്കൾ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം രാത്രി വിളയിൽപടീറ്റതിൽ ഹബീസിന്റെ വീട്ടിൽ പോർച്ചിൽ കിടന്ന കാർ കുത്തി തുറക്കാൻ ശ്രമിക്കുകയും ഡോറിന് കേടുപാട് വരുത്തുകയും ചെയ്തു.
ഉറക്കം നഷ്ടപ്പെട്ട് നാട്ടുകാർ
പ്രദേശത്ത് മോഷണശ്രമം തുടർക്കഥയായതോടെ നൂറനാട് പൊലീസ് രാത്രികാല പട്രോളിംഗ് ഊർജ്ജിതമാക്കണമെന്ന് നാട്ടുകാർ
കല്ലട ജലസേചന പദ്ധതിയുടെ അക്കുഡേറ്റിന് മുകൾഭാഗം സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്
രാത്രിയിൽ ചെറുപ്പക്കാർ മദ്യവും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ചതിന് ശേഷം സംഘർഷത്തിൽ ഏർപ്പെടുന്നതും പതിവാണ്
പ്രദേശത്ത് നൂറനാട് പൊലീസ് രാത്രികാല പട്രോളിംഗ് ഊർജ്ജിതമാക്കണം
-നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |