ന്യൂഡൽഹി : തമിഴ്‌നാട് നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവച്ച ഗവർണർ ആർ,എൻ. രവിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതി. ഗവർണറുടെ അനിഷ്ടത്തിന്റെ പേരിൽ ബില്ലുകൾക്ക് അനുമതി നിഷേധിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ബില്ലുകളിലെ പ്രശ്നങ്ങൾ കണ്ടെത്താൻ മൂന്നുവർഷമെടുത്തത് എന്തുകൊണ്ടാണെന്നും കോടതി ആശങ്ക പ്രകടിപ്പിച്ചു. ബില്ലുകൾ തടഞ്ഞു വച്ചതിലെ യഥാർത്ഥ കാരണം വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ബില്ലുകൾ പാസാക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം 2023ലാണ് സുപ്രീംകോടതിയിൽ എത്തിയത്. നിയമസഭ പാസാക്കിയ 10 ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഇതിൽ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി ഗവർണർ സ്വന്തം ഇഷ്ടം നടപ്പാക്കുന്നതായി തോന്നുന്നുവെന്ന് പറയുകയും ചെയ്തു. കേസിൽ വെള്ളിയാഴ്ച വീണ്ടും വാദം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |