ഇടുക്കി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് സാജന്‍ സാമുവലിന്റെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതികള്‍. കഴിഞ്ഞ ദിവസമാണ് മേലുകാവ് എരുമപ്ര സ്വദേശി സാജന്റെ മൃതദേഹം പായില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ലഹരിക്കേസിലും മോഷണക്കേസിലും പ്രതികളായ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുമ്പ് പലതവണ സാജനുമായി ഏറ്റുമുട്ടിയിട്ടുണ്ടെന്നും തങ്ങളുടെ ജീവന് ആപത്ത് സംഭവിക്കുമെന്ന് കരുതിയാണ് കൊലപാതകം നടത്തിയതെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
അതിക്രൂരമായിട്ടാണ് സാജനെ പ്രതികള്‍ ഇല്ലാതാക്കിയത്. ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തതു ചവിട്ടി തകര്‍ക്കുകയും കൈ വെട്ടിയെടുക്കുകയും ചെയ്തു. വായില്‍ തുണി തിരുകിയ ശേഷം കമ്പികൊണ്ട് തലയ്ക്കടിച്ചും ശരീരമാസകലം പരിക്കേല്‍പ്പിച്ചുമാണ് കൊലപാതകം നടത്തിയത്. സാജന്‍ സാമുവല്‍, കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മേലുകാവ് പൊലീസ് 2022ല്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയില്‍ കേസിലെ പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് സാജനെ കൊന്നത്. സാജനും പ്രതികളും തമ്മില്‍ സൗഹൃദത്തിനൊപ്പം ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. വീട്ടില്‍ വച്ച് സംഭവ ദിവസം യുവാക്കളും സാജനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും സാജനെ വായില്‍ തുണിതിരുകി കമ്പിവടിക്കു തലയ്ക്കടിച്ചു കൊല്ലുകയും പായില്‍ പൊതിഞ്ഞു മുട്ടം സ്വദേശിയുടെ ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയും ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |