ന്യൂഡൽഹി: യു.എസ് സൈനിക വിമാനത്തിൽ വിലങ്ങുവച്ച് ഇന്ത്യൻ പൗരന്മാരെ കൊണ്ടുവന്നത് അപമാനകരമാണെന്ന് കെ.സി. വേണുഗോപാൽ എം.പി. യു.എസുമായുള്ള ബന്ധംഉപയോഗിച്ച് നടപടി ഒഴിവാക്കാൻ കഴിയാതിരുന്നത് നയതന്ത്ര പരാജയമാണ്. 18000 ഇന്ത്യക്കാരെ നാടുകടത്തുമെന്നാണ് അറിയുന്നത്. ഇനിയും സൈനിക വിമാനങ്ങളിൽ ഇന്ത്യൻ പൗരന്മാരെ കൈവിലങ്ങിട്ട് കൊണ്ടുവരുമോ? യു.എസ് പറയുന്നതെല്ലാം അതേ രീതിയിൽ നടപ്പിലാക്കാൻ ഇന്ത്യ തീരുമാനിക്കുന്നത് അപമാനകരമാണ്.
യു.എസിൽ ഇന്ത്യൻ പൗരന്മാർ ഭയാനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും യഥാർത്ഥ വിവരങ്ങൾ കേന്ദ്രം പുറത്തുവിടണമെന്നും രാജ്യസഭയിൽ സി.പി.ഐ അംഗം പി. സന്തോഷ്കുമാർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |