കണ്ണൂർ: റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്ത്രീ കാറിടിച്ച് മരിച്ചു. എരിപുരം സ്വദേശി ഭാനുമതിയാണ് (58) മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സൊസൈറ്റിയിൽ പാല് നൽകി വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.
ഭാനുമതിയുടെ കൂടെ ഭർത്താവുമുണ്ടായിരുന്നു. ഭർത്താവിന് ചെറിയ കാഴ്ചക്കുറവുണ്ട്. ആദ്യം ഭർത്താവിനെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചു. തുടർന്ന് തിരിച്ചുവന്ന് സമീപത്തെ ഹോട്ടലിൽ നിന്ന് പശുവിന് നൽകാനുള്ള കഞ്ഞിവെള്ളമെടുത്ത് റോഡ് മുറിച്ചുകടക്കുകയായിരുന്നു.
ഈ സമയം അമിത വേഗത്തിലെത്തിയ കാർ ഭാനുമതിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ ഭാനുമതി തെറിച്ചുവീണുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഭാനുമതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |