പിറവം: ട്രാഫിക് നിയമങ്ങളെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'സുരക്ഷിത് മാർഗ് 'എന്ന പേരിൽ കൂട്ടുകാരൻ ഗ്രൂപ്പും എസ്.സി.എം.എസ് ഇൻസ്റ്റിറ്റ്യൂഷൻസ് ഒഫ് റോഡ് സേഫ്റ്റി ആൻഡ് ട്രാൻസ്പോർട്ടേഷനും സംയുക്തമായി നടത്തുന്ന റോഡ് സുരക്ഷാ ക്യാംപയിന്റെ ഭാഗമായി
പാഴൂർ വിവേകാനന്ദ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. വിദ്യാർത്ഥികളിലൂടെ പുതിയൊരു റോഡ് സംസ്കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായ ഈ പരിപാടി "സേഫ് ഡ്രൈവ്, സേവ് ലൈഫ് " എന്ന പേരിലാണ് വിവേകാനന്ദ സ്കൂളിലെ റോഡ് സേഫ്റ്റി ക്ലബ് നടത്തിവരുന്നത്. പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ അവതരിപ്പിച്ച പരിപാടിക്ക് മുനിസിപ്പൽ ചെയർ പേഴ്സൻ അഡ്വ. ജൂലി സാബു, വാർഡ് കൗൺസിലർ ഡോ. സഞ്ജിനി പ്രതീഷ്, പിറവം പൊലീസ് സബ് ഇൻസ്‌പെക്ടർ ജയൻ, വ്യാപാരി വ്യവസായി അസോസിയേഷൻ വൈസ് പ്രസിഡന്റ് സാജു കുറ്റിവേലിൽ, ബസ് കോഓർഡിനേറ്റർ മഹേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |