ചാരുംമൂട്: കെ.ഐ.പി കനാലുകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ അധികൃതർ നിയമ നടപടികൾ തുടങ്ങി. വരൾച്ചയാരംഭിച്ചതോടെ രണ്ടാഴ്ച മുമ്പ് തന്നെ കനാലുകൾ തുറന്നു വിട്ടിരുന്നു. മെയിൻ കനാൽ കടന്നുപോകുന്ന പഴകുളം,പള്ളിക്കൽ, പണയിൽ,നൂറനാട് തുടങ്ങിയ സ്ഥലങ്ങളിലും ആനയടി ഭാഗത്തേക്കുള്ള സബ് കനാലിലുമാണ് മാലിന്യനിക്ഷേപം .പ്ലാസ്റ്റിക് ,നിർമ്മാണ സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് പ്രധാനമായും തള്ളുന്നത്. കെ.ഐ.പിയുടെ മേൽനോട്ടത്തിൽ കുന്നുകൂടിയിട്ടുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു വരികയാണെന്നും മാലിന്യ നിക്ഷേപം സബന്ധിച്ച പരാതികളെ തുടർന്ന് കനാൽ പരിസരങ്ങളിലെ ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി തുടങ്ങിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഇതേ സമയം കനാലുകൾ വൃത്തിയാക്കാതെയാണ് വെള്ളം തുറന്നു വിട്ടിരിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |