മഹേഷ് ബാബു നായകനായി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയങ്ക ചോപ്ര എത്തുന്നത് നെഗറ്റീവ് വേഷത്തിൽ. ചിത്രത്തിലെ പ്രധാന നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രിയ ചോപ്ര ആയിരിക്കും എന്നാണ് റിപ്പോർട്ട്.
ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ പ്രിയങ്ക ജോയിൻ ചെയ്തു. 30 കോടി രൂപയാണ് പ്രിയങ്കയുടെ പ്രതിഫലം. ഇന്ത്യൻ സിനിമയിൽ ഒരു അഭിനേത്രി വാങ്ങുന്ന ഏറ്റവും ഉയർന്ന പ്രതിഫലം ആണ്. എസ്.എസ്. എം.ബി 29 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് ആയിരം കോടിക്ക് മുകളിലാണ് ബഡ്ജറ്റ്.
എം.എം. കീരവാണിയാണ് സംഗീത സംവിധാനം. ചിത്രത്തിന്റെ സഹനിർമ്മാതാവ് മഹേഷ് ബാബു ആണ് . രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് രചന നിർവഹിക്കുന്നത്. 2026 ൽ ആണ് ചിത്രത്തിന്റെ റിലീസ്. ആർ.ആർ. ആറിന് മുകളിൽ തിയേറ്റർ അനുഭവം പ്രേക്ഷകർക്ക് നൽകാനാണ് രാജമൗലിയുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |