സായ് പല്ലവിയുടെ സൗന്ദര്യത്തിന്റെയും ഉൗർജ്ജത്തിന്റെയും രഹസ്യം പുറത്ത്. സായ്‌പല്ലവിയെ സാക്ഷിയാക്കി നടൻ നാഗചൈതന്യയാണ് വെളിപ്പെടുത്തിയത്. ദിവസവും 5 ലിറ്റർ കരിക്കിൻവെള്ളം സായ്‌പല്ലവി കുടിക്കാറുണ്ടെന്ന് നാഗചൈതന്യ. തണ്ടേൽ സിനിമയുടെ പ്രൊമോഷനിടെയാണ് നാഗചൈതന്യയുടെ വാക്കുകൾ. ഇത് സായ്‌പല്ലവി ശരിവയ്ക്കുന്നതും വീഡിയോയിൽ കാണാം. അപ്പോൾ ഇതാണല്ലേ താരത്തിന്റെ തിളങ്ങുന്ന ചർമ്മത്തിനും ഉൗർജ്ജത്തിനും പിന്നിലെ രഹസ്യമെന്ന് ആരാധകർ. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് സായ‌്‌പല്ലവി. മേക്കപ്പിനോട് ഒട്ടും താത്‌പര്യമില്ല. അഭിമുഖങ്ങളിലും പൊതു പരിപാടികളിലും മേക്കപ്പ് ഇല്ലാതെയാണ് സായ് പല്ലവി എത്തുന്നത്. മുഖത്ത് നിറയെ മുഖക്കുരുവും ചുവന്ന പാടുകളുമെല്ലാം ഉള്ള കാലത്തുപോലും ആത്മവിശ്വാസത്തോടെ സായ്‌പല്ലവി എത്തി. ലാളിത്യത്തോടെയാണ് പെരുമാറ്റം. പൊതുചടങ്ങുകളിൽ സാരിയിൽ സിംബിൾ ലുക്കിലാണ് താരം എത്തുന്നത് . ലളിത ജീവിതമാണ് നയിക്കുന്നത്. തനിക്കു വേണ്ടി വാങ്ങുന്ന സാധനങ്ങളൊക്കെ എപ്പോഴും വില കുറഞ്ഞതാകുമെന്ന് സായ്‌പല്ലവി പറയാറുണ്ട്. ആയിരത്തിന്റെയോ രണ്ടായിരത്തിന്റെയോ സാരി തിരഞ്ഞെടുക്കും. അമ്മ വന്നു പറയും പതിനായിരം രൂപയുടെ സാരി എടുക്കൂ എന്ന്. അമ്മയ്ക്കും സഹോദരി പൂജയ്ക്കും വേണ്ടി പണം ചെലവഴിക്കാൻ ഇഷ്ടമാണെന്ന് സായ് പല്ലവി. യു.എസിൽ പോകുമ്പോൾ ഒരു ഷൂ വാങ്ങി. എന്നാൽ അമ്മ പോയി ബിൽ അടിച്ചുവന്നപ്പോൾ പതിനയ്യായിരം രൂപ. ആ ഷൂ കൈയിലെടുത്തു നന്നാലോ എന്നു തോന്നിപ്പോയി എന്ന് സായ്‌പല്ലവി മുൻപ് പറഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |