തിരുവനന്തപുരം: കേരളത്തെ 'ഉയർന്ന മൂല്യമുള്ള ഹോർട്ടികൾച്ചറൽ ഹബ് "ആക്കാനുള്ള പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തി. സംസ്ഥാനത്തിന്റെ കാർഷിക കാലാവസ്ഥാ വൈവിദ്ധ്യം കണക്കിലെടുത്താണിത്. സാങ്കേതികവിദ്യ യിൽ അധിഷ്ഠിതമായ കൃഷിക്കായുള്ള സഹകരണ സംരംഭം (സി.ഐ.ടി.എ) പദ്ധതിക്കായി 30 കോടി രൂപ വകയിരുത്തി. സമഗ്ര നെൽക്കൃഷി വികസന പദ്ധതി അടുത്തവർഷം ആരംഭിക്കും. നെല്ല് വികസന പദ്ധതിക്കായി വിവിധ പദ്ധതികൾ സംയോജിപ്പിച്ചുകൊണ്ട് 150 കോടി രൂപ വകയിരുത്തി. സുസ്ഥിര നെൽക്കൃഷി വികസനത്തിന് ഉത്പാദനോപാദികൾക്കുള്ള സഹായമായി 5500 രൂപ, നെൽവയൽ ഉടമസ്ഥർക്ക് വയൽ സംരക്ഷണത്തിന് ഹെക്ടറിന് 3,000 രൂപ എന്നീ നിരക്കുകളിൽ റോയൽറ്റി നൽകുന്നതിന് 80 കോടി രൂപയും അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |