പീരുമേട്: പകുതി വില തട്ടിപ്പ് കേസിൽ പീരുമേട് പഞ്ചായത്തിൽ നിന്നും 25 പേർ സ്‌കൂട്ടറിന് വേണ്ടി അറുപതിനായിരം രൂപ വീതം നൽകിയതായി അറിയുന്നു. സീഡ് സൊസൈറ്റി എന്ന പേരിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ 565 അംഗങ്ങൾ ആണ് ഉള്ളത്. മെമ്പർഷിപ്പ് 1200 രൂപയാണ്. പീരുമേട് സീഡ് സൊസൈറ്റിയിൽ സ്‌കൂട്ടർ, കാർഷിക ഉപകരണങ്ങൾ എന്നിവയ്ക്ക് പകുതി വില അടച്ചുകൊണ്ട് അംഗങ്ങളെ ചേർക്കുകയായിരുന്നു. ഇതിൽ 565 പേരും 1200 രൂപ വീതം അടച്ചത് കൊണ്ടാണ് ഇവർക്ക്‌മെമ്പർഷിപ്പ് ലഭിച്ചിരിക്കുന്നത്. പീരുമേട് സീഡ് സൊസെറ്റിയിൽ പീരുമേട്പഞ്ചായത്തിൽ നിന്നും സ്‌കൂട്ടറിന് മാത്രം 25 പേർ 60000 രൂപ വീതം പണം അടച്ചിട്ടുണ്ട്. ഇവരിൽ പാമ്പനാർ സ്വദേശിയായ ഒരാളും ഏലപ്പാറ സ്വദേശിയായ ഒരാളുമാണ്ഇന്നലെ പീരുമേട്‌പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. സീഡ് സൊസൈറ്റിലുള്ള മറ്റു മെമ്പർമാർ പലരും കാർഷിക ഉപകരണങ്ങൾക്കും മറ്റും പണം അടച്ചതായി അറിയുന്നു. ഇവർ പലരും പൊലീസിൽ പരാതി നൽകിയിട്ടില്ല. തങ്ങൾക്ക് പറ്റിയ അബദ്ധം പുറത്തു പറയാത്തവരാണ് പലരും. കോർഡിനേറ്ററൻമാരാണ് പഞ്ചായത്ത് തലത്തിൽ അംഗങ്ങളെ ചേർത്ത് മെമ്പർഷിപ്പ് നൽകി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |