തൊടുപുഴ : സെന്റ് മേരീസ് ഹോസ്പിറ്റലിൽ പ്ലാസ്റ്റിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. ഒരു ദശാബ്ദത്തിലേറെ പ്രവർത്തി പരിചയമുള്ള കൺസൾറ്റന്റ് പ്ലാസ്റ്റിക് സർജൻ ഡോ. രഞ്ജി ഐസക് ജെയിംസാണ്ഈ വിഭാഗത്തിൽ ചാർജെടുത്തത്.
കൈകളുടെ പ്ലാസ്റ്റിക് സർജറികൾ, സൗന്ദര്യവർദ്ധക സർജറികൾ, റീകൺസ്ട്രഷൻ സർജറികൾ എന്നിവയിൽ ഇദ്ദേഹം പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് സർജറി കൂടാതെ സൗന്ദര്യവർദ്ധനവിനു വേണ്ടിയുള്ള കോസ്മെറ്റോളജി & കോസ്മെറ്റിക് സർജറി വിഭാഗവും, ശരീരഭാരം കുറയ്ക്കുന്നതിനുള്ള ലിപ്പോസക്ഷൻ ശസ്ത്രക്രിയാ യൂണിറ്റും സെന്റ് മേരീസ് ഹോസ്പിറ്റലിൽ സജ്ജമാണ്.
ഹോസ്പിറ്റലിലെ ഹൈടെക് യൂറോളജി ചികിത്സാവിഭാഗം ഒരു വർഷത്തിലേറെയായി അനേകർക്ക് ആശ്രയമാകുന്നു. ശസ്ത്രക്രിയ കൂടാതെ ലേസർ ചികിത്സയിലൂടെ കിഡ്നി സ്റ്റോൺ നീക്കം ചെയ്യുന്നു. മൂത്രത്തിൽ പഴുപ്പ്, മൂത്രതടസ്സം, പുരുഷൻമാരിലെ പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം എന്നിവയ്ക്കുള്ള ചികിത്സയും എറ്റവും നൂതനമായ ലേസർ പ്രോസ്റ്റേറ്റ് സർജറിയും ഇവിടെ ചെയ്തുവരുന്നു. കൂടാതെ പുരുഷൻമാരിലെ വന്ധ്യത ലൈംഗികപ്രശ്നങ്ങൾ, ബ്ലാഡർ ട്യൂമർ, കിഡ്നി ട്യൂമർ എന്നിവയ്ക്കുള്ള ചികിത്സകൾ യൂറോളജി കാൻസർ ശസ്ത്രക്രിയകൾ തുടങ്ങിയവയും ചെയ്തുവരുന്നു. 24/7 ആക്സിഡന്റ് & എമർജൻസി യൂണിറ്റും ന്യൂറോസർജറി, ന്യൂറോളജി, ഓർത്തോപീഡിക് സർജറി യൂണിറ്റുകളും നെഫ്രോളജി & ഡയാലിസിസ് യൂണിറ്റും, കാർഡിയാക് ആൻജിയോപ്ലാസ്റ്റി യൂണിറ്റും പ്രവർത്തിച്ചു വരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |