തൃശൂർ: ഏണസ്റ്റ് ഹെമിംഗ്‌വേയുടെ 'കിഴവനും കടലും' എന്ന ഇതിഹാസ നോവൽ കഥകളിരൂപത്തിലേക്ക്. കലാമണ്ഡലം നീരജിന്റെ സംവിധാനത്തിൽ ഏകദേശം 16 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കലാമണ്ഡലം കഥകളിരൂപം ഒരുക്കുന്നത്. 14 നും 15 നും വൈകിട്ട് ഏഴിന് കലാമണ്ഡലം കൂത്തമ്പലത്തിൽ ആദ്യ അവതരണം നടക്കും.
മോഹൻദാസ് റൊമാന്റയും അനീഷ് ശങ്കറുമാണ് ആട്ടക്കഥ ഒരുക്കുന്നത്. ഇറ്റാലിയൻ നാടക കലാകാരൻ മാരിയോ ബർസാഗിയും കലാമണ്ഡലം പ്രദീപ് കുമാറുമാണ് കഥയിലെ കേന്ദ്ര കഥാപാത്രമായ സാന്റിയാഗോ എന്ന മുക്കുവനെ അവതരിപ്പിക്കുന്നത്. വാർത്താ സമ്മേളനത്തിൽ കലാമണ്ഡലം രജിസ്ട്രാർ രാജേഷ്‌കുമാർ, കലാമണ്ഡലം നീരജ്, മോഹൻദാസ് റൊമാന്റ, മാരിയോ ബർസാഗി, നിഷ മേനോൻ ചെമ്പകശ്ശേരി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |