തിരുവനന്തപുരം: പതിനഞ്ചു ലക്ഷം കർഷകർക്ക് ഗുണംകിട്ടുന്ന 2365.5 കോടിയുടെ 'കേര'പദ്ധതിക്കായി കൃഷിവകുപ്പ് ബഡ്ജറ്റിൽ ആവശ്യപ്പെട്ടത് 400 കോടി രൂപയാണ്. വകയിരുത്തിയതാവട്ടെ 100 കോടിയും.
കാലാവസ്ഥാ വ്യതിയാനം ചെറുത്തും കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയുമുള്ള സമഗ്ര കാർഷിക വികസന പദ്ധതിക്ക് ലോകബാങ്കിന്റെ സഹായം ലഭിച്ചതായി ബഡ്ജറ്റിൽ പറയുന്നു. സംസ്ഥാനവിഹിതം 709.65 കോടിയാണ്. 1655.85 കോടി ലോകബാങ്ക് വായ്പയാണ്. സ്മാർട്ട് കൃഷിയിലൂടെ മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കിയും കൂടുതൽ വിപണി കണ്ടെത്തിയും അവരെ രക്ഷപ്പെടുത്താനുള്ളതാണ് കേര പദ്ധതി. 600കോടിയെങ്കിലും ഒരു വർഷം ചെലവാക്കേണ്ടതാണ്. അഡ്വാൻസായി പണം ചെലവിട്ടാലേ ലോകബാങ്ക് വിഹിതം കിട്ടൂ. ഇതിനാണ് 400 കോടി കൃഷിവകുപ്പ് ആവശ്യപ്പെട്ടിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |