തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ കുടുംബശ്രീക്ക് 270 കോടി. മുൻവർഷത്തേക്കാൾ അഞ്ചുകോടിയുടെ വർദ്ധന.
സൂക്ഷ്മസംരംഭങ്ങൾ, പ്രാദേശിക സാമ്പത്തിക വികസനം, മൈക്രോ ഫിനാൻസ്, കാർഷിക മൃഗസംരക്ഷണം മേഖലകളിലെ പ്രവർത്തനങ്ങൾക്കാണിത്.
കുടുംബശ്രീ നോഡൽ ഏജൻസിയായി സംസ്ഥാനത്തു നടപ്പാക്കുന്ന ദീൻദയാൽ അന്ത്യോദയ യോജനദേശീയ ഗ്രാമീണ ഉപജീവന ദൗത്യം, പി.എം.എ.വൈ നഗരം, ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതികൾക്കായി 119.36 കോടിയും വകയിരുത്തി.
കേരളത്തിലെ സൂക്ഷ്മ ഇടത്തരം സംരംഭങ്ങൾ കുടുംബശ്രീയുമായി സംയോജിച്ച് പ്രാദേശിക കളിപ്പാട്ട നിർമാണ പദ്ധതിക്കായി അഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
മെൻസ്ട്രുവൽ കപ്പിന് മൂന്ന് കോടി
സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിലെ വിദ്യാർത്ഥിനികൾക്കും കുടുംബശ്രീ അംഗങ്ങൾക്കും മെൻസ്ട്രുവൽ കപ്പ് നൽകുന്നതിന് ബഡ്ജറ്റിൽ മൂന്ന് കോടി അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |