തിരുവനന്തപുരം: സൈബർ അധിക്ഷേപങ്ങളും സാമ്പത്തിക തട്ടിപ്പുകളും നേരിടാൻ 4കോടി രൂപ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപങ്ങളും തെറ്റായ വാർത്തകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നതും വ്യാപകമാണ്. ഇതുനേരിടാൻ സൈബർ വിഭാഗം ശക്തിപ്പെടുത്തും. പി.ആർ.ഡി, പൊലീസ്, നിയമ വകുപ്പുകൾ ചേർത്ത് കാര്യക്ഷമമായ അവബോധ സംവിധാനമുണ്ടാക്കാനാണ് 2കോടി.
സാമ്പത്തിക തട്ടിപ്പുകൾ വർദ്ധിക്കുന്നതിനാൽ നിരവധി കുടുംബങ്ങൾ കടക്കെണിയിലാവുന്നു. ആത്മഹത്യ ചെയ്യുന്നു. ജനങ്ങളിൽ ശരിയായ സാമ്പത്തിക സാക്ഷരതയുണ്ടാക്കാൻ വിവിധ ഏജൻസികളുമായും സംഘടനകളുമായും ചേർന്ന് ദേശീയ സമ്പാദ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്യാമ്പുകൾ നടത്തും. നിലവിൽ 2000 സ്കൂളുകളിലുള്ള ദേശീയ സമ്പാദ്യ പദ്ധതി എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കും. കുട്ടികളിൽ സാമ്പത്തിക മാനേജ്മെന്റിനെക്കുറിച്ച് അവബോധമുണ്ടാക്കും. ഫിനാൻഷ്യൽ കോൺക്ലേവും ഫിനാൻഷ്യൽ ലിറ്ററസി ക്യാമ്പെയിനും സംഘടിപ്പിക്കും. ഇതിനായാണ് 2കോടി വകയിരുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |