തിരുവനന്തപുരം: കേരളവും ജമ്മു കാശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ക്വാർട്ടർ പോരാട്ടത്തിന് ഇന്ന് തുടക്കമാകും. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതര മുതലാണ് മത്സരം. അഞ്ചുവർഷത്തിനു ശേഷമാണ് ഇരുടീമും ക്വാർട്ടർ കളിക്കുന്നത്.ഗ്രൂപ്പ് സിയില്‍ നിന്ന് 28 പോയിൻ്റുമായി രണ്ടാമതായാണ് കേരളം ക്വാർട്ടറിൽ എത്തിയത്.
കർണ്ണാടക, ബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ് തുടങ്ങിയ കരുത്തരെ മറികടന്നാണ് ഹരിയാനയ്ക്കൊപ്പം കേരളം സി ഗ്രൂപ്പിൽ നിന്ന് നോക്കൌട്ടിന് യോഗ്യത നേടിയത്. ഫോമിലുള്ള സൽമാൻ നിസാറിനും, മൊഹമ്മദ് അസറുദ്ദീനുമൊപ്പം വാലറ്റം വരെ നീളുന്ന ബാറ്റിംഗ് കരുത്ത് കേരളത്തിന്റെ പ്ലസ് പോയിന്റാണ്. നിധീഷ് എംഡിയും ബേസിൽ എൻ .പിയും,ബേസില്‍ തമ്പിയും ജലജ് സക്സേനയും ആദിത്യ സർവാടെയും അടങ്ങുന്ന പേസ് - സ്പിൻ ബൗളിംഗ് ഡിപ്പാർട്ട്‌മെന്റും ശക്തം.മറ്റ് ക്വാർട്ടർ ഫൈനൽ മല്സരങ്ങളിൽ വിദർഭ തമിഴ്‌നാടിനെയും, മുംബയ് ഹരിയാനയെയും, സൗരാഷ്ട്ര ഗുജറാത്തിനെയും നേരിടും. മത്സരം ജിയോ സിനിമയിൽ തത്സമയ സംപ്രേക്ഷണമുണ്ട്.
ഗോകുലത്തിന്
തോൽവി
പനജി: ഗോവയിൽ ഇന്നലെ നടന്ന ഐ ലീഗ് മത്സരത്തിൽ ഗോകുലം കേരള എഫ്.സി ചർച്ചിൽ ബ്രദേഴ്സിനോട് 1-2 ന് തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |