ബ്യൂണസ് ഐറിസ്: അർജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിൽ കനാലിന്റെ നിറം തിളങ്ങുന്ന ചുവപ്പ് നിറമായത് ജനങ്ങളിൽ ആശങ്ക പടർത്തി. റിയോ ഡി ലാ പ്ലാറ്റ മേഖലയിലെ കനാലിലാണ് നിറം മാറ്റം. രക്തം പോലെ ഒഴുകുന്ന കനാൽ കായലിലേക്ക് ചെന്നു പതിക്കുന്നതിന്റെ വീഡിയോ വൈറലായി.
അതേ സമയം, വസ്ത്രങ്ങൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന ചായം അടക്കം ടെക്സ്റ്റൈൽ മാലിന്യങ്ങളോ കെമിക്കൽ മാല്യങ്ങളോ കനാലിലേക്ക് തള്ളിയതാകാം നിറവ്യത്യാസത്തിന് കാരണമെന്ന് പറയുന്നു. നിറം മാറ്റത്തിന്റെ കാരണം വ്യക്തമാകാൻ ജലത്തിന്റെ സാമ്പിൾ അധികൃതർ ശേഖരിച്ചു. പ്രദേശത്തെ കമ്പനികളിലെ മാലിന്യം ഇവിടെ തള്ളുന്നത് പതിവാണെന്ന് ജനങ്ങൾ പറയുന്നു. മുമ്പ് കനാലിലെ ജലം മഞ്ഞ നിറമായിട്ടുണ്ടെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |