ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രണ്ടര പതിറ്റാണ്ടിന് ശേഷം ബി ജെ പി അധികാരത്തിലെത്താൻ പോകുകയാണ്. തുടർച്ചയായി ഒരു വ്യാഴവട്ടം അധികാരത്തിലിരുന്ന ആം ആദ്മിക്ക് കാലിടറി. അരവിന്ദ് കേജ്‌രിവാളും മനീഷ് സിസോദിയയും അടക്കമുള്ള പ്രമുഖ നേതാക്കൾ തോറ്റു. അഴിമതിയാരോപണവും ആഭ്യന്തര കലഹവുമൊക്കെയാണ് 'ആപ്പി'ന്റെ തകർച്ചയ്ക്ക് പിന്നിൽ. പ്രത്യേകിച്ച് മുഖ്യമന്ത്രി കെജ്‌രിവാളും ആംആദ്മി പാർട്ടി മുൻ നേതാവും രാജ്യസഭാ എം പിയുമായ സ്വാതി മലിവാളും തമ്മിലുള്ള സംഘർഷം ഏറെ ചർച്ചയായിരുന്നു.
ഇതിനിടയിൽ സ്വാതി മലിവാൾ എക്സിൽ പങ്കുവച്ച ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൗരവ സഭയിലെ പാഞ്ചാലിയുടെ വസ്ത്രാക്ഷേപ ചിത്രമാണ് സ്വാതി പങ്കുവച്ചത്.
— Swati Maliwal (@SwatiJaiHind) February 8, 2025
സ്വാതിയുടെ പോസ്റ്റുമായി ബന്ധപ്പെട്ടുള്ള രസകരമായ ട്രോളുകളും മീമുകളുമൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എക്‌സിറ്റ് പോളുകളും ഇപ്പോൾ വന്ന റിസൽട്ടും കണ്ട് സ്വാതി സന്തോഷിക്കുകയാണെന്നും നൃത്തം ചെയ്യുകയാണെന്നുമൊക്കെ രീതിയിലുള്ള ട്രോളുകളാണ് വൈറലാകുന്നത്.
Swati Maliwal & gang outside Sheeshmahal today! pic.twitter.com/DdvMaDHXNY
— Jahazi (@Oye_Jahazi) February 8, 2025
Swati Maliwal watching exit polls#DelhiElection2025 #ExitPollpic.twitter.com/VSOwItXCUU
— SwatKat💃 (@swatic12) February 5, 2025
ദിവസങ്ങൾക്ക് മുമ്പ് സ്വാതി മലിവാളിന്റെ നേതൃത്വത്തിൽ മൂന്ന് മിനി ട്രക്കുകളിലെത്തിച്ച മാലിന്യം അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്കുമുന്നിൽ തള്ളിയിരുന്നു. ഡൽഹിയിലെ മാലിന്യ പ്രശ്നം പരിഹരിക്കണമെന്ന നിരന്തര ആവശ്യം അവഗണിച്ചതിനായിരുന്നു മലിവാളിന്റെ വേറിട്ട പ്രതിഷേധം. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്ന വേളയിലായിരുന്നു ഇത്. മലിവാളിനൊപ്പം ഒട്ടേറെ സ്ത്രീകളുമുണ്ടായിരുന്നു. കേജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബിഭവ് കുമാർ ആക്രമിച്ചതുമായി ബന്ധപ്പെട്ട് മലിവാൾ ദീർഘനാളായി ആംആദ്മി നേതൃത്വവുമായി സ്വരച്ചേർച്ചയിലല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |