ആസിഫ് അലി നായകനായി രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക തുടർചിത്രീകരണം മാർച്ച് മദ്ധ്യത്തിൽ ആരംഭിക്കും. തന്റെ കെ.ജി.എഫ് എന്നു ആസിഫ് അലി വിശേഷിപ്പിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. ടിക്കി ടാക്കയുടെ ചിത്രീകരണത്തിനിടെ കാൽമുട്ടിന് പരിക്കേറ്റ് അഞ്ചുമാസം വിശ്രമത്തിലായിരുന്നു. കള എന്ന ചിത്രത്തിനു ശേഷം രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന് ഏറെ പ്രാധാന്യം നൽകുന്നു. ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് ആണ് സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്. ദ റെയ്‌ഡ് റിഡെംപ്ഷൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ഒരുക്കിയിട്ടുണ്ട്. ഹരിശ്രീ അശോകൻ, ലുക്‌മാൻ, വാമിഖ ഗബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് മറ്റു താരങ്ങൾ. നസ്ളിൻ അതിഥി വേഷത്തിൽ എത്തുന്നു. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മാണം. അതേസമയം ജീത്തു ജോസഫിന്റെ മിറാഷിന്റെ ചിത്രീകരണത്തിലാണ് ആസിഫ് അലി. അപർണ ബാലമുരളി നായികയാകുന്ന മിറാഷ് പൂർത്തിയായശേഷം ആസിഫ് അലി ടിക്കി ടാക്കയിൽ ജോയിൻ ചെയ്യും. ടിക്കി ടാക്കയ്ക്കുശേഷം മാത്തുക്കുട്ടി സേവ്യറുടെ ചിത്രമാണ് ആസിഫ് അലിയെ കാത്തിരിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സിനു രചന നിർവഹിച്ച വിമൽ ഗോപാലകൃഷ്ണൻ ആണ് തിരക്കഥ. ആഭ്യന്തര കുറ്റവാളി, സർക്കീട്ട് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രങ്ങൾ. നവാഗതനായ സേതുനാഥ് പദ്‌മകുമാർ സംവിധാനം ചെയ്യുന്ന ആഭ്യന്തര കുറ്റവാളിയിൽ പുതുമുഖം തുളസി നായികയാകുന്നു. താമർ കെ.വി. രചനയും സംവിധാനവും നിർവഹിക്കുന്ന സർക്കീട്ടിൽ ദിവ്യപ്രഭയാണ് നായിക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |