ജയശങ്കർ കാരിമുട്ടം നായകനാവുന്ന മറുവശം ഈ മാസം തിയേറ്ററിൽ. അനുറാം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ഷെഹിൻ സിദ്ധിഖ്, പ്രശാന്ത് അലക്സാണ്ടർ, കൈലാഷ്, ശ്രീജിത്ത് രവി, അദിതി മോഹൻ, അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദിബക്കർ, ട്വിങ്കിൾ ജോബി, ബോബൻ ആലുംമൂടൻ, ക്രിസ് വേണുഗോപാൽ, ഹിസാൻ, സജിപതി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
റാംസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് നിർമ്മാണം. ഛായാഗ്രഹണം: മാർട്ടിൻ മാത്യു, ഗാനരചന: ആന്റണി പോൾ, സംഗീതം: അജയ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, രാജ്യാന്തര ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്. കെയുടെ ഫിലിം മാർക്കറ്റിൽ മറുവശം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |