തിരുവനന്തപുരം: തുടർച്ചയായി തലസ്ഥാനത്തെ വിമാനത്താവളത്തിന്റെ റൺവേയ്ക്ക് മുകളിലൂടെ ട്രോൺ പറത്തുന്നതിൽ അതീവജാഗ്രതയിലാണ് സേനകൾ. ട്രോൺ പറത്തുന്നവരെ കണ്ടെത്താൻ ഐ.എസ്.ആർ.ഒ സഹായത്തോടെ ഓപ്പറേഷൻ ഉഡാൻ' പ്രഖ്യാപിച്ചിരുന്നു. ഓൺലൈനിൽ വാങ്ങാനാവുന്ന ചൈനാ നിർമ്മിത ഹൈക്വാളിറ്റി ഡ്രോണുകളാണ് പറത്തുന്നതെന്ന് കണ്ടെത്തി 2കേസുകളെടുത്തിരുന്നു. പ്രതികളെ ഇതുവരെ കിട്ടിയിട്ടില്ല. അടുത്തിടെ വിമാനത്താവളത്തിന്റെ റൺവേയിൽ ഡ്രോൺ തകർന്നുവീണിരുന്നു. പൊലീസിന്റെ ആന്റിഡ്രോൺ സംവിധാനമുപയോഗിച്ച് അഞ്ച് കിലോമീറ്റർ പരിധിയിലുള്ള ഡ്രോണുകളെ കണ്ടെത്താനും റേഡിയോ ഫ്രീക്വൻസിയോ ലേസറോ ഉപയോഗിച്ച് ജാം ചെയ്ത് നിലത്തിറക്കാനുമാവും. മൊബൈലിന്റെ ഐ.എം.ഇ.ഐ പോലെ ഡ്രോണിനും തിരിച്ചറിയൽ നമ്പരുള്ളതിനാൽ എവിടെയാണ് നിർമ്മിച്ചതെന്നറിയാനുമാവും.
ട്രോണുകൾ പിടികൂടി പൊലീസ്
അതീവ സുരക്ഷാമേഖലയായ ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിനടുത്തും പൊലീസ് ആസ്ഥാനത്തിന് മുകളിലും നേരത്തേ ഡ്രോണുകൾ കാണപ്പെട്ടിരുന്നു. 15 ഡ്രോണുകളാണ് അന്ന് പൊലീസ് പിടിച്ചെടുത്തത്. കോവളം മുതൽ തുമ്പ വരെയും ഓവർബ്രിഡ്ജിന് മുകളിലും ഡ്രോൺ പറത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. കോസ്റ്റ്ഗാർഡ് കേന്ദ്രം, ദക്ഷിണവ്യോമസേനാ ആസ്ഥാനം, പാങ്ങോട് കരസേനാ സ്റ്റേഷൻ എന്നിവയ്ക്കടുത്തുകൂടി 2019ൽ ഡ്രോൺ പറത്തിയിരുന്നു. ഇതേക്കുറിച്ച് മിലിട്ടറി ഇന്റലിജൻസാണ് അന്വേഷിച്ചത്.
2വർഷം ജയിൽ
വിമാനത്താവളങ്ങളുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ ഡ്രോണുകളുടെ സഞ്ചാരം കുറ്റകരമാണ്. ലംഘിക്കുന്നത് എയർക്രാഫ്ട് ആക്ട്പ്രകാരം രണ്ടുവർഷം തടവും 10 ലക്ഷം പിഴയും കിട്ടാവുന്ന കുറ്റമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |