തിരുവനന്തപുരം: മാതാ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാന വാർഷിക മഹോത്സവത്തോടനുബന്ധിച്ച് ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘത്തിലെ 6000 കുടുംബാംഗങ്ങൾക്ക് വർഷംതോറും നൽകിവരുന്ന ധനസഹായം, വസ്ത്രം എന്നിവയുടെ വിതരണം മാതാ അമൃതാനന്ദമയി ദേവി നിർവഹിച്ചു.കൈമനം ആശ്രമത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് അമൃത സ്വാശ്രയ സംഘം പ്രസിഡന്റും ന്യൂ രാജസ്ഥാൻ മാർബിൾസ് ചെയർമാനുമായ സി.വിഷ്ണുഭക്തനും അമ്മയോടാപ്പം വസ്ത്ര വിതരണത്തിൽ പങ്കാളിയായി. സി.വിഷ്ണുഭക്തന്റെ നേതൃത്വത്തിൽ അമൃത സ്വാശ്രയ സംഘത്തിലെ ആയിരക്കണക്കിന് അംഗങ്ങൾ അമ്മയെ കാണാൻ എത്തുകയും അമ്മയിൽ നിന്നും ഉദയാസ്തമയ പൂജയുടെ പ്രസാദം സ്വീകരിക്കുകയും ചെയ്തു.എസ്.എഫ്.സി ഗ്രൂപ്പ്, താജ് വിവന്ത, മുരള്യ മിൽക്ക് എന്നിവയുടെ ചെയർമാൻ കേശവൻ മുരളീധരൻ, നിംസ് മെഡിസിറ്റി എം.ഡി. എം.എസ് ഫൈസൽ ഖാൻ, ഫാത്തിമ മിസ്സാജ്, കൈമനം ആശ്രമം അഡ്മിനിസ്ട്രേറ്റർ സജീവ്, കൈരളി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ജയചന്ദ്രൻ, നിംസ് ഹോസ്പിറ്റൽ ജനറൽ മാനേജർ ഡോ.കെ.എ. സജു, മാനേജർ രാജേഷ് കുമാർ .എസ്.വി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |