കോഴിക്കോട്: എ.സി വിപണിയിൽ മൈജിയുടെ "ഫൂൾ ആകാതെ കൂൾ ആകൂ" പ്രചരണം ശ്രദ്ധേയമാകുന്നു. ഫെബ്രുവരി 28 വരെ ലഭ്യമാകുന്ന സ്പെഷ്യൽ ഓഫറുകളിലൂടെ വിവിധ എ.സികൾക്ക് വിലക്കുറവ് ലഭ്യമാകും, ഇതിന് പുറമെ 4000 രൂപവരെ ക്യാഷ് ബാക്കും ലഭിക്കും. കൂളറുകൾ, ബി.എൽ.ഡി.സി ഫാനുകൾ, പെഡസ്റ്റൽ ഫാനുകൾ, സീലിംഗ് ഫാനുകൾ, വാട്ടർ പ്യൂരിഫയർ എന്നിവയ്ക്കും 50% വരെ ഡിസ്കൗണ്ട് ലഭിക്കും. ഏറ്റവും കുറഞ്ഞ തവണ വ്യവസ്ഥയിൽ എ.സി വാങ്ങാൻ മൈജിയുടെ അതിവേഗ ഫിനാൻസ് സൗകര്യമുണ്ടാകും.
ഉപഭോക്താവിന്റെ സൗകര്യാർത്ഥം തിരഞ്ഞെടുത്ത എ.സി ബ്രാൻഡുകൾ പൈസയൊന്നും മുടക്കാതെ സീറോ ഡൗൺ പെയ്മെന്റിൽ വാങ്ങാൻ സൗകര്യമൊരുക്കുന്ന മൈജി ബിഗ് സേവ് എ.സി എക്‌സ്‌പോയും മൈജി, മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ നടക്കുന്നുണ്ട്.
എ.സി വാങ്ങി പലരീതിയിൽ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം അനുദിനം കൂടുന്നതിനാൽ ഉപഭോക്താവിനെ ബോധവത്കരിക്കുവാനാണ് 'മൈജി ഫൂൾ ആകാതെ കൂൾ ആകൂ' പ്രചരണം അവതരിപ്പിക്കുന്നതെന്ന് മൈജി ചെയർമാൻ എ.കെ ഷാജി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |