കൊച്ചി: സി.എ. എ.സി.സി.എ, സി.എം.എ തുടങ്ങിയ കൊമേഴ്‌സ് പ്രൊഫഷണൽ കോഴ്‌സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി സൈലം സംഘടിപ്പിച്ച 'എക്‌സലൻസിയ അവാർഡ് മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. സിനിമാ താരം അനശ്വര രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. എ.സി.സി.എ റിലേഷൻഷിപ്പ് മാനേജർ റോയ്സ്റ്റൺ എബനേസർ, സൈലം സി.ഇ.ഒ ഡോ. അനന്തു. എസ്. കുമാർ, ഡയറക്ടർമാരായ ലിജീഷ് കുമാർ, വിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.
കുറഞ്ഞ കാലയളവിൽ ഇത്രയും മികച്ച വിജയം കരസ്ഥമാക്കിയ സൈലം കൊമേഴ്‌സ് പ്രൊ അദ്ധ്യാപകർക്കും സ്റ്റാഫിനും റോയ്സ്റ്റൺ എബനേസർ അഭിനന്ദിച്ചു. പുതിയ അദ്ധ്യയന വർഷത്തേക്കുള്ള വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |