കാസർകോട് : കാസർകോട് വെള്ളരിക്കുണ്ട് താലൂക്കിലെ ചില ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ 1.35 ഓടെ നേരിയ ഭൂചലനവും അസാധാരണ ശബ്ദവും അനുഭവപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്കിലെ ബിരിക്കുളം, കൊട്ടമടൽ, പരപ്പ, ഒടയംചാൽ, ബളാൽ, കൊട്ടോടി പ്രദേശങ്ങളിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഹോസ്ദുർഗ് താലൂക്കിലെ ചില ഭാഗങ്ങളിലും സമാന അനുഭവമുണ്ടായി.
പാത്രങ്ങൾ ഉൾപ്പെടെ കുലുങ്ങിയതോടെ പലരും വീടിനു പുറത്തേക്കോടി. 15 സെക്കൻഡോളം അസാധാരണ ശബ്ദം കേട്ടു എന്നാണ് നാട്ടുകാർ പറയുന്നത്. പരപ്പ, മാലോം, നർക്കിലക്കാട്, പാലംകല്ല് ഭാഗത്തും ഭൂചലനം അനുഭവപ്പെട്ടു. അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറ് ഭാഗത്തുണ്ടായ മൂന്നു ചെറിയ ഭൂകമ്പങ്ങളുടെ പ്രകമ്പനമാണ് ജില്ലയിലുണ്ടായതെന്നാണ് ദുരന്തനിവാരണ അതോറിട്ടിയുടെ നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |