മുഹമ്മ: ഒരിക്കൽ വന്നവർ വീണ്ടും വരാൻ കൊതിക്കുന്ന സ്ഥലമാണ് തണ്ണീർമുക്കം ബണ്ടിലെ മൺചിറ. ബണ്ടിലൂടെ കടന്നുപോകുന്ന യാത്രക്കാർ ഇവിടെ ഇറങ്ങി കായൽ കാഴ്ചകൾ ആസ്വദിച്ചാണ് മടങ്ങുന്നത്. വൈകുന്നേരങ്ങളിൽ ബണ്ടിലെ മൺചിറകൾ ഉത്സവപ്പറമ്പു പോലെയാണ്. വിനോദം നുകാരാനെത്തുന്നവർക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കി കച്ചവടക്കാരും സജീവമാണ്. ഫെസ്റ്റിന്റെ ഭാഗമായി മൺചിറകൾ കൂടുതൽ നിറമുള്ളതാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി കയാക്കിംഗ് ഫെസ്റ്റ് ആരംഭിച്ചു.
തണ്ണീർമുക്കം ബണ്ടിന്റെ മൺചിറയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി കെ.ജി. അജേഷ് കയാക്കിംഗ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി.പി.ഉദയസിംഹൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പ്രവീൺ ജി.പണിക്കർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മിഥുൻ ഷാ, പബ്ളിസിറ്റി കമ്മിറ്റി ചെയർമാൻ പി.ശ്രീകാന്ത് , സ്റ്റേജ് ആൻഡ് ഡക്കറേഷൻ ചെയർമാൻ വി. എസ്. സുരേഷ് കുമാർ ,സാംജു സന്തോഷ്, മാത്യു കൊല്ലേലിൽ, വി.പി.ബിനു, എസ്.സുമേഷ്,സുധർമ്മാ സന്തോഷ് എന്നിവർ നേതൃത്വം നൽകി. 12 മുതൽ 16 വരെയാണ് ഫെസ്റ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |