കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ മാലിന്യ സംസ്‌കരണ സ്ഥാപനമായ 'ഇമേജി"ന്റെ ജി.എസ്.ടി രജിസ്‌ട്രേഷൻ റദ്ദാക്കിയ നടപടി ആറാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നടപടിക്കെതിരെ ഇമേജ് (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഗോസ് ഇക്കോഫ്രണ്ട്ലി) സെക്രട്ടറി ഡോ. പി.വി. കൃഷ്ണകുമാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി.
ഹർജിയിൽ ജി.എസ്.ടി വകുപ്പിന് നോട്ടീസയച്ചു. അനധികൃത രജിസ്‌ട്രേഷനെന്ന ജി.എസ്.ടി ഇന്റലിജൻസിന്റെ കണ്ടെത്തലിന് പിന്നാലെയാണ് ഇമേജിനെതിരെ നടപടി എടുത്തത്. എന്നാൽ 'അസോസിയേഷൻ ഒഫ് പേഴ്സൺസ്' രജിസ്ട്രേഷനോടെ വർഷങ്ങളായി പ്രവർത്തിക്കുകയും നികുതി നൽകുകയും ചെയ്യുന്ന സ്ഥാപനമാണിതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇത് തെളിയിക്കുന്ന രേഖകളില്ലെന്നാണ് സർക്കാരിന്റെ വാദം. വിഷയം മാർച്ച് 21ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |