കുട്ടനാട്: കോടികൾ മുടക്കി പുതുക്കിപ്പണിത എ.സി റോഡ് ഉദ്ഘാടനത്തിന് മുമ്പേ താഴ്ന്നു.
പള്ളിക്കുട്ടുമ്മ, രാമങ്കരി, കിടങ്ങറ, മാമ്പുഴക്കരി, മങ്കൊമ്പ് തുടങ്ങിയ ജംഗ്ക്ഷനുകളിലാണ് റോഡിന്റെ താഴ്ച കൂടുതൽ പ്രകടമായത്. റോഡിലുണ്ടായ ഉയരവ്യത്യാസം കാരണം ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ അപകടത്തിൽപ്പെടുന്നത് ഇവിടെ പതിവാണ്.
അടുത്തിടെയുണ്ടായ വാഹനാപകടത്തിൽ വേഴപ്ര രാമങ്കരി സ്വദേശികളായ മൂന്നു പേരുടെ ജീവൻ നഷ്ടമായിരുന്നു. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. രാത്രിയിൽ ഇവിടം സ്ഥിരം അപകടകേന്ദ്രമായി മാറിയതോടെ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ റോഡിന് നടുക്ക് അപകടമുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് തലയൂരാൻ ശ്രമം നടത്തിയെങ്കിലും വിചാരിച്ചത്ര ഫലം കണ്ടില്ല.
കാലനായി കാൽ
#പള്ളിക്കുട്ടുമ്മ ജംഗ്ക്ഷനിൽ പാലം നിർമ്മിക്കുന്നതിന്റെ ഭാഗമായി റോഡിന്റെ മദ്ധ്യഭാഗത്തായി ആഴത്തിൽ കുറേ കാലുകൾ നാട്ടിയിരുന്നു
#പിന്നീട് പാലത്തിന്റെ അലയ്മെന്റിൽ മാറ്റം വരുത്തിയതോടെ ഈ കാലുകൾ ടാർ നിരപ്പിന് താഴെവച്ചു മുറിച്ചുമാറ്റി
# റോഡ് പിടിവിട്ടുതാഴ്ന്നത് ഈ കാലുകൾ മുകളിലേക്ക് ഉന്തിവരുന്നതിന് കാരണമായി
# ഇതോടെ റോഡിൽ ഉയരവ്യത്യാസം വളരെ പ്രകടമായി. അപകടം വർദ്ധിക്കുന്നതിന് കാരണമാകുകയും ചെയ്‌തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |