ന്യൂഡൽഹി: യു.എസിൽ നിന്ന് 600 ഓളം അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ കൂടി തിരികെ അയയ്ക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ കുടിയേറ്റക്കാരെ സൈനിക വിമാനത്തിൽ 40 മണിക്കൂർ വിലങ്ങും ചങ്ങലയിട്ടും കൊണ്ടുവന്നതിൽ ഇന്ത്യ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണിത്. നാടുകടത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് യു.എസിനോട് ആവശ്യപ്പെട്ടതായി കഴിഞ്ഞ ദിവസം വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചിരുന്നു. 487 ഇന്ത്യൻ കുടിയേറ്റക്കാരെ ഉടൻ നാടുകടത്തുമെന്നാണ് കഴിഞ്ഞ ദിവസം യു.എസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. ഈ പട്ടികയിലേക്ക് 203 പേരെ കൂടി ഉൾപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ എണ്ണം കൂടാനും സാദ്ധ്യതയുണ്ട്. നിലവിൽ ഏകദേശം 18,000 ഇന്ത്യക്കാർ രേഖകളില്ലാതെ യു.എസിൽ താമസിക്കുന്നതായാണ് റിപ്പോർട്ട്.
അതേസമയം,ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങ് വച്ചുകൊണ്ടുവന്ന ചിത്രങ്ങൾ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |