കട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ കളിയിൽ നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യൻ ടീം രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. പരിക്ക് ഭേദമായി വിരാട് കൊഹ്ലി തിരിച്ചെത്തിയതോടെ കഴിഞ്ഞ മത്സരത്തിൽ ഏകദിന അരങ്ങേറ്റം കുറിച്ച യശസ്വി ജയ്സ്വാൾ ഇന്ന് പുറത്തിരിക്കും. കൊഹ്ലിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ക്യാപ്റ്റന്റെ പ്രഖ്യാപനത്തെ വലിയ ആരവത്തോടെയാണ് കാണികൾ വരവേറ്റത്. ആർത്തുവിളിച്ച് ജനം കൊഹ്ലിയുടെ പേര് ഉച്ചത്തിൽ വിളിച്ചു. കുൽദീപ് യാദവിന് പകരം വരുൺ ചക്രവർത്തി ടീമിലെത്തി. ഏകദിനത്തിൽ വരുണിന്റെ അരങ്ങേറ്റമാണിത്. ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റും വരുൺ നേടി.
ബാരാമതി സ്‌റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ജയിച്ചാൽ രോഹിത് ശർമയ്ക്കും സംഘത്തിനും മൂന്നുമത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാം. ആദ്യ മത്സരത്തിൽ ഇന്ത്യ നാലുവിക്കറ്റിന് ജയിച്ചിരുന്നു. ഇംഗ്ലണ്ട് നിരയിൽ മൂന്നുമാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ജോഫ്ര ആർച്ചർ, ജേക്കബ് ബെത്തൽ, ബ്രെെഡൻ കാഴ്സ് എന്നിവർക്ക് പകരം മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ, ജെയ്‌മി ഓവർട്ടൻ എന്നിവർ ടീമിലെത്തി.
THE NOISE FROM THE CROWD WHEN ROHIT TOLD "KOHLI IS BACK" 🤯 pic.twitter.com/dVbXxmlN21
— Johns. (@CricCrazyJohns) February 9, 2025
ടീം
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, അക്ഷർ പട്ടേൽ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹർഷിത് റാണ, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.
ഇംഗ്ലണ്ട്: ജോസ് ബട്‌ലർ (ക്യാപ്റ്റൻ), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പർ), ബെൻ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ് സ്റ്റൺ, ജെയ്മി ഓവർട്ടൻ, ഗസ് അറ്റ്കിൻസൻ, ആദിൽ റഷീദ്, മാർക്ക് വുഡ്, സാഖിബ് മഹ്മൂദ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |