SignIn
Kerala Kaumudi Online
Sunday, 20 October 2019 7.27 PM IST

കേരള സർവകലാശാല

kerala-university
kerala university

പ്രാക്ടി​ക്കൽ

രണ്ടാം സെമ​സ്റ്റർ എം.​സി.എ (2015 സ്‌കീം - റഗു​ലർ ആൻഡ് സപ്ലി​മെന്റ​റി) പ്രാക്ടി​ക്കൽ 2019 സെപ്റ്റം​ബർ 2, 3 തീയ​തി​ക​ളിൽ നട​ത്തും.

പരീ​ക്ഷാ​ഫീസ്

യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനി​യ​റിംഗ് കാര്യ​വ​ട്ടം, ഏഴാം സെമ​സ്റ്റർ ബി.​ടെക് ഡിഗ്രി, ഒക്‌ടോ​ബർ 2019 (2013 സ്‌കീം - 2013 അഡ്മി​ഷൻ - സപ്ലി​മെന്റ​റി) ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ആരംഭി​ച്ചു. പിഴ കൂടാതെ സെപ്തംബർ 2 വരെയും 150 രൂപ പിഴ​യോടെ 4 വരെയും 400 രൂപ പിഴ​യോടെ സെപ്തംബർ 6 വരെയും അപേ​ക്ഷി​ക്കാം.

പരീ​ക്ഷാ​ഫലം

മൂന്നാം സെമ​സ്റ്റർ എം.എ (പൊ​ളി​റ്റി​ക്കൽ സയൻസ്, ഹിന്ദി), എം.​എ​സ് സി (മാ​ത്ത​മാ​റ്റി​ക്സ്, സുവോ​ള​ജി) പരീ​ക്ഷാ​ഫലങ്ങൾ വെബ്‌സൈ​റ്റിൽ. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്ക് സെപ്തംബർ 7 വരെ അപേ​ക്ഷി​ക്കാം.

രണ്ടാം സെമ​സ്റ്റർ ഇന്റ​ഗ്രേ​റ്റഡ് ബി.​എ.​എൽ എൽ.ബി/ബി.​കോം.​എൽ ​എൽ.ബി/ബി.​ബി.​എ.​എൽ എൽ.ബി പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും പുനർമൂ​ല്യ​നിർണ​യ​ത്തിനും സെപ്തം​ബർ 7 വരെ അപേ​ക്ഷി​ക്കാം.


സ്‌പോട്ട് അഡ്മി​ഷൻ

കാര്യ​വട്ടം യൂണി​വേ​ഴ്സിറ്റി കോളേജ് ഒഫ് എൻജിനിയ​റിം​ഗിൽ ഒന്നാം വർഷ ബി.​ടെക് കോഴ്സു​ക​ളിലെ ഒഴി​വു​ളള സീറ്റു​ക​ളി​ലേക്ക് (ഇ.​സി, സി.​എ​സ്, ഐ.ടി ബ്രാഞ്ചു​കൾ) സ്‌പോട്ട് അഡ്മി​ഷൻ 30, 31 തീയ​തി​ക​ളിൽ രാവിലെ 10 മണി മുതൽ കോളേ​ജിൽ നട​ത്തും.


യു.ജി/പി.ജി പ്രവേ​ശനം: എസ്.സി/എസ്.ടി സീറ്റു​ക​ളിലേക്ക് പ്രവേ​ശനം


സർവ​ക​ലാ​ശാ​ല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടു​ളള ന്യൂന​പ​ക്ഷ​പ​ദ​വി​യു​ളള പിന്നോക്ക സമു​ദായ കോളേ​ജു​ക​ളിലെ ഒഴി​വു​ളള എസ്.സി/എസ്.ടി സീറ്റു​കൾ (യു.ജി/പി.​ജി) നിയ​മാ​നു​സൃതം ബന്ധ​പ്പെട്ട സമു​ദാ​യ​ത്തിലെ വിദ്യാർത്ഥി​കൾക്ക് മാറ്റി നൽകി പ്രവേ​ശനം നട​ത്തു​ന്നു. നില​വിൽ സർവ​ക​ലാ​ശാല തയാ​റാക്കി കോളേ​ജു​ക​ളിൽ നില​നിൽക്കുന്ന കമ്മ്യൂ​ണിറ്റി റാങ്ക് പട്ടി​ക​യുടെ അടി​സ്ഥാ​ന​ത്തി​ലാ​യി​രിക്കും പ്രവേ​ശ​നം. റാങ്ക് പട്ടി​ക​യിൽ ഉൾപ്പെ​ടാത്തവരെ പരി​ഗ​ണി​ക്കില്ല. 30 ന് രാവിലെ 11 മണിക്കു മുൻപ് ബന്ധ​പ്പെട്ട കോളേ​ജിൽ ഹാജ​രാ​ക​ണം. നിശ്ചിത സമ​യ​ത്തി​നകം ഹാജ​രാ​കുന്ന കമ്മ്യൂ​ണിറ്റി ക്വാട്ട റാങ്ക് പട്ടി​ക​യിൽ ഉൾപ്പെ​ട്ടി​ട്ടു​ളള വിദ്യാർത്ഥി​ക​ളിൽ നിന്നും റാങ്ക് അടി​സ്ഥാ​ന​മാക്കി പ്രവേ​ശനം നട​ത്തും. ആൾ സെയിന്റ്സ് കോളേജ് തിരു​വ​ന​ന്ത​പു​രം, സെന്റ് സേവി​യേഴ്സ് കോളേ​ജ്, തുമ്പ, തിരു​വ​ന​ന്ത​പു​രം, ക്രിസ്റ്റ്യൻ കോളേ​ജ്, കാട്ടാ​ക്ക​ട, ഇക്ബാൽ കോളേ​ജ്, പെരി​ങ്ങ​മ​ല, മന്നാ​നിയ കോളേ​ജ്, പാങ്ങോ​ട്, എം.​എ​സ്.എം കോളേജ് കായം​കു​ളം, ടി.​കെ.എം ആർട്സ് ആൻഡ് സയൻസ് കോളേ​ജ്, കൊല്ലം, സെന്റ് ജോസഫ്സ് കോളേജ് ഫോർ വിമൻ, ആല​പ്പുഴ കോളേ​ജു​ക​ളിലെ ഒഴിവു വന്ന സീറ്റു​ക​ളാണ് ബന്ധ​പ്പെട്ട റാങ്ക് പട്ടി​ക​യിൽ നിന്നും നിക​ത്തു​ന്ന​ത്. ഒഴി​വു​ക​ളുടെ വിവരം ബന്ധ​പ്പെട്ട കോളേ​ജിൽ പ്രസി​ദ്ധ​പ്പെ​ടു​ത്തും. സർവ​ക​ലാ​ശാ​ല​യി​ലേക്ക് അപേ​ക്ഷ​കൾ അയയ്​ക്കേണ്ട​​തി​ല്ല.

സീറ്റൊഴിവ്

സർവ​ക​ലാ​ശാ​ല​യുടെ മനഃ​ശാ​സ്ത്ര​വി​ഭാ​ഗ​ത്തോ​ട​നു​ബ​ന്ധിച്ചു പ്രവർത്തി​ക്കുന്ന സെന്റർ ഫോർ ജെറി​യാ​ട്രിക് സ്റ്റഡീ​സിൽ നട​ത്തി​വ​രുന്ന ഒരു വർഷ ദൈർഘ്യ​മു​ളള പി.ജി ഡിപ്ലോമ കോഴ്സിൽ (P.G.D.C.(G)) 15 സീറ്റു​കൾ ഒഴി​വു​ണ്ട്. വിശ​ദ​വി​വ​ര​ങ്ങൾക്ക്: 9447221421.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.