പത്തനംതിട്ട: മാലക്കരയിൽ ജില്ലാ റെെഫിൾ ക്ലബ്ബിൽ നിർമാണജോലികൾ നടക്കുന്നതിനിടെ ബീം തകർന്നുവീണ് രണ്ടുപേർ മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളായ രത്തൻ മണ്ഡൽ, ഗുഡു കുമാർ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്.
ഷൂട്ടിംഗ് റേഞ്ചിലെ കിടങ്ങിന്റെ ബീം ആണ് നിർമാണ വേളയിൽ തകർന്ന് വീണത്. മൂന്ന് തൊഴിലാളികളാണ് നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്. ഒരാൾ ഓടിമാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |