ആലുവ: എൻ.എസ്.എസ് ആലുവ താലൂക്ക് യൂണിയൻ സുവർണ ജൂബിലിയുടെ ഭാഗമായി എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല 'മിഷൻ എ പ്ലസ്' എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പർ എ.എൻ. വിപിനേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗം കെ.ആർ. അനിൽകുമാർ അദ്ധ്യക്ഷനായി. കരിയർ ഗൈഡൻസ് വിദഗ്ദ്ധൻ അഡ്വ. എം.ബി. സുദർശനകുമാർ ക്ലാസെടുത്തു. യൂണിയൻ സെക്രട്ടറി പി.എസ്. വിശ്വംഭരൻ, യൂണിയൻ ഇൻസ്പെക്ടർ യു. ജയകൃഷ്ണൻ, യൂണിയൻ കമ്മിറ്റി ഭാരവാഹികളായ വി.ജി. രാജഗോപാൽ, അഡ്വ. രഘുകുമാർ, പി. നാരായണൻ നായർ, വിജയലക്ഷ്മി ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |