കൊച്ചി: പ്രമുഖ പാക്കേജ്ഡ് കുടിവെള്ള കമ്പനിയായ ക്യൂ ലൈഫ് കൺസ്യൂമർ പ്രോഡക്ട്‌സ് രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആൽക്കലൈൻ വാട്ടർ, 500 മില്ലി ഗ്ലാസ് ബോട്ടിൽ, എൻജൂസ് മാംഗോ ടെട്രാ പാക്കറ്റ്, ഉപ്പിട്ട നാരങ്ങ കാർബണേറ്റഡ് പാനീയമായ 'ഉപ്‌സോ' എന്നിവ വിപണിയിലിറക്കി.
നെസ്റ്റ് ഗ്രൂപ്പിന്റെ ഭാഗമായ ക്യൂ ലൈഫ് 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മിഡിൽ ഈസ്റ്റിലും വിപണി വ്യാപിപ്പിക്കുമെന്ന് നെസ്റ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ അൽത്താഫ് ജഹാംഗീർ പറഞ്ഞു. നെസ്റ്റ് ഗ്രൂപ്പ് ജനറൽ മാനേജർ എം. പ്രദീപ്, സീനിയർ കോർപ്പറേറ്റ് ജനറൽ മാനേജർ തോമസ് എബ്രഹാം എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |