തിരുവല്ല : തപസ്യ കലാസാഹിത്യവേദിയും മണിപ്പുഴ സംസ്കൃതി ഗ്രാമസേവാസമിതിയും ചേർന്ന് പി.പരമേശ്വർജിയെ അനുസ്മരിച്ചു. മുതിർന്ന ബി.ജെ.പി നേതാവ് കെ.ആർ.പ്രതാപചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്തു. തപസ്യ കലാസാഹിത്യവേദി ജില്ലാ ഉപാദ്ധ്യക്ഷൻ നിരണം രാജൻ അദ്ധ്യക്ഷനായി. ആർ.എസ്.എസ് വിഭാഗ് കാര്യവാഹ് ജി.വിനു കണ്ണഞ്ചിറ മുഖ്യപ്രഭാഷണം നടത്തി. ഉണ്ണികൃഷ്ണൻ വസുദേവം, രംഗനാഥ് കൃഷ്ണ, ബിന്ദു സജീവ്, എസ്.സുജിത്ത്, അനന്ത നാരായണൻ, ഐ.എസ്.പ്രദീപ്, മനോജ് കുമാർ, കെ.കെ.ഹരിക്കുട്ടൻ, ദിലീപ് കുമാർ, ശ്രീവല്ലഭൻ നായർ, ആരതി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |