വാഷിംഗ്ടൻ: മുൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതി പിൻവലിച്ചതിന് പിന്നാലെ മുൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെയും മുൻ ദേശീയ സുക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്റെയും സുരക്ഷാ അനുമതി റദ്ദാക്കിയതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുടാതെ ബൈഡന്റെ ഡപ്യൂട്ടി അറ്റോർണി ജനറൽ ലിസ മൊണാക്കോ ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ്, മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ആൽവിൻ ബ്രാഗ് എന്നിവരുടെ സുരക്ഷ അനുമതിയും ട്രംപ് അസാധുവാക്കി.
2021ൽ അധികാരത്തിലേറിയതിനു പിന്നാലെ ബൈഡൻ തന്റെ സുരക്ഷാ അനുമതികൾ ഒഴിവാക്കിയിരുന്നെന്നും അതുകൊണ്ടുതന്നെ താനും ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കാൻ ഒരുങ്ങുകയാണെന്നും ട്രംപ് ചൂണ്ടികാട്ടി. സാധാരണ യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവർക്കും രഹസ്യ വിവരങ്ങൾ ലഭിക്കാനുള്ള അവകാശമുണ്ട്. ബൈഡനെ വിശ്വസിക്കാൻ ആവില്ല, രഹസ്യ വിവരങ്ങൾ സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിയില്ല. ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലഭിച്ച ഒരു റിപ്പോർട്ടിൽ ബൈഡന് ഓർമ കുറവുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും ട്രംപ് തന്റെ സമൂഹ മാദ്ധ്യമത്തിലുടെ പറഞ്ഞിരുന്നു. നേരത്തെ പങ്കെടുത്ത ഒരു ടിവി പരിപാടിയിൽ, 'ജോ നിങ്ങളെ പുറത്താക്കിയതാണ്'എന്നും ട്രംപ് പരാമർശിച്ചിരുന്നു.
പ്രസിഡന്റിന്റെ ഇരിപ്പിടത്തിൽ മസ്ക്:
പ്രതികരണവുമായി ട്രംപ്
യു.എസ് പ്രസിഡന്റിന്റെ ഇരിപ്പിടത്തിൽ ഇലോൺ മസ്ക് ഇരിക്കുന്ന ടൈം മാഗസിന്റെ കവർചിത്രത്തിന് പ്രതികരണവുമായി ട്രംപ് രംഗത്ത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടൈം മാഗസീനിലാണ് പ്രസിഡന്റിന്റെ ഇരിപ്പിടത്തിൽ കൈയിൽ കാപ്പിയുമായി ഇരിക്കുന്ന മസ്കിന്റെ
ചിത്രം പ്രസിദ്ധീകരിച്ചത്. ടൈമിന്റെ കവർ ചിത്രം കണ്ടോ എന്ന മാദ്ധ്യമങ്ങലുടെ ചോദ്യത്തിന് ടൈം മാഗസിന്‍ ഇപ്പോഴും പ്രചാരത്തിലുണ്ടോ എന്നും തനിക്കത് അറിയില്ലായിരുന്നെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. ജാപ്പൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളെ അഭിസംബോധന ചെയയ്യുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |