കൊച്ചി: ഗ്രീൻസെൽ മൊബിലിറ്റിയുടെ ഇലക്ട്രിക് ഇന്റർസിറ്റി ബസ് സർവീസായ ന്യൂഗോ ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എ.സി സ്ലീപ്പർ ബസ് സർവീസ് ആരംഭിച്ചു. ഡൽഹി – അമൃത്‌സർ, ബംഗളൂരു – ചെന്നൈ, ഹൈദരാബാദ് – രാജമുന്ദ്രി, ചെന്നൈ–മധുര, വിജയവാഡ – വിശാഖപട്ടണം, ബംഗളൂരു – മധുര എന്നീ റൂട്ടുകളിൽ ബസുകൾ സർവീസ് നടത്തും.
പരമാവധി ബാറ്ററി ശേഷി 450 കിലോവാട്ട് എച്ച്.വി ഉപയോഗിക്കുന്ന ശ്രേണിയിൽ ഇന്ത്യയിൽ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ സ്ലീപ്പർ ബസുകളാണ് ന്യൂഗോ.
പ്രീമിയം സേവനങ്ങൾ
സുഖയാത്രയും ഉറക്കവും വർദ്ധിപ്പിക്കുന്ന പ്രീമിയം സൗകര്യങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. ബാക്ക്‌റെസ്റ്റും മതിയായ ഓവർഹെഡ് സൗകര്യവും യാത്രക്കാരെ സംതൃപ്തരാക്കും. സോഫ്‌ട് ടച്ച് ഇന്റീരിയറുകളും എൽ.ഇ.ഡി ലൈറ്റിംഗുമുണ്ട്. യാത്രയിലുടനീളം സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്ന എർഗണോമിക് ബെർത്തുകളാണുള്ളത്. യു.എസ്.ബി ചാർജിംഗ് പോർട്ടുകൾ, നൈറ്റ് റീഡിംഗ് ലാമ്പുകൾ, ബെർത്ത് പോക്കറ്റ്, ആധുനിക ശുചിത്വ സൗകര്യങ്ങൾ തുടങ്ങിയ വ്യക്തിഗതസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
സാങ്കേതികത്തികവ്
സീറോ ടെയിൽ പൈപ്പ് എമിഷനുകൾ ഉപയോഗിച്ചും റീജനറേറ്റീവ് ബ്രേക്കിംഗ് പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയും പ്രവർത്തിക്കുന്നതാണ് ബസുകൾ. ശബ്ദമില്ലാത്തതും വൈബ്രേഷൻ രഹിതവും പരിസ്ഥിതി സൗഹൃദപരവുമായ യാത്ര വാഗ്ദാനം ചെയ്യുന്നു. ഫാസ്റ്റ് ചാർജിംഗിലൂടെ പ്രതിദിനം 600 കിലോമീറ്റർ വരെ നീട്ടാവുന്ന ഒരു ചാർജിന് 350 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും.
സുരക്ഷിതവും സുഖകരവും പ്രീമിയം അതിഥി അനുഭവം പ്രദാനം ചെയ്യുന്നതിനുമായി രൂപകല്പന ചെയ്തതാണ് ബസുകൾ.
ദേവേന്ദ്ര ചൗള
എം.ഡി., സി.ഇ.ഒ
ഗ്രീൻസെൽ മൊബിലിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |