കൊച്ചി: കോംപാക്ട് എസ്.യുവികളിലെ താരമായ കിയ സിറോസ് ഇന്ത്യൻ വിപണിയിലെത്തി.
ഇന്ത്യയിലെ കോംപാക്ട് എസ്.യു.വികളിൽ ഏറ്റവും ആകർഷകമായ മോഡലാണ് കിയ സിറോസ്. പ്രീമിയം മോഡലുകളായ ഇ.വി 9, ഇ.വി 3 എന്നിവയിൽ നിന്ന് പ്രചോദമുൾക്കൊണ്ട് രൂപകല്പന ചെയ്ത സിറോസിന്റെ പ്രത്യേകത കട്ടിംഗ് എഡ്‌ജ് ടെക്‌നോളജിയാണ്. ചെറു എസ്.യു.വികൾ സ്വീകരിക്കുന്ന ആകർഷകമായ ബോക്‌സി ഡിസൈനിലാണ് സിറോസും ഒരുക്കിയിട്ടുള്ളത്. ടോൾ ബോയ് ഡിസൈനിലുള്ള വാഹനത്തിന് എ,സി,ഡി പില്ലറുകൾ നൽകിയിട്ടുണ്ട്.
ആകർഷണങ്ങൾ
1.വെർട്ടിക്കലായ ഹെഡ് ലാംപുകളും ഡി.ആർ.എല്ലുകളും ബംപറും മുൻകാഴ്ചയിൽ മിഴിവ് നൽകും
2. പുതിയ അലോയ് വീലും എൽ ആകൃതിയിലുള്ള ടെയിൽ ലാമ്പും ആകർഷണീയമാണ്
3. സ്‌പാർക്ലിംഗ് സിൽവർ, വൈറ്റ് പേൾ, ഇന്റൻസ് റെഡ്, ഫ്രോസ്റ്റ് ബ്ലൂ തുടങ്ങിയ എട്ട് നിറങ്ങൾ
4. 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ 118 ബി.എച്ച്.പി. കരുത്തും പരമാവധി 172 എൻ.എം. ടോർക്കും
5. ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ഡി.സി.ടി ഗിയർ ബോക്‌സുകളും പെട്രോൾ മോഡലിൽ
കരുത്തിൽ മുൻനിരയിൽ
സിറോസിന്റെ 1.5 ലിറ്റർ ഡീസൽ എൻജിൻ 114 ബി.എച്ച്.പി. കരുത്തും പരമാവധി 250 എൻ.എം. ടോർക്കുമാണ് നൽകുക. ആറ് സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളാണ് ഡീസൽ എൻജിൻ സിറോസിൽ ലഭ്യമാവുക.
മാനുവൽ മോഡലിന് ലിറ്ററിന് 20.75 ഉം ഓട്ടോമാറ്റിക്കിന് 17.65 കീലോമീറ്റർ മൈലേജും കമ്പനി അവകാശപ്പെടുന്നു.
അധിക സൗകര്യങ്ങൾ
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ, പവർ ഡ്രൈവർ സീറ്റ്, വയർലെസ് ചാർജർ, പുഷ് ബട്ടൺ സ്റ്റാർട്ടും സ്റ്റോപ്പും, മൾട്ടിസോൺ ക്ലൈമറ്റ് കൺട്രോൾ, എ.സി. കൺട്രോൾ സ്‌ക്രീൻ, ഹർമൻ സൗണ്ട് സിസ്റ്റം, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, 60:40 സ്‌പ്‌ളിറ്റ് സീറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും അധികമായി ഒരുക്കിയിട്ടുണ്ട്.
വില
8.99 ലക്ഷം രൂപ മുതലാണ് സിറോസിന്റെ വില. 16.99 ലക്ഷമാണ് ഏറ്റവും ഉയർന്ന വേരിയന്റിന്റെ വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |