കൊച്ചി: ആഡംബരത്തെ പുനർനിർവചിച്ച് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവങ്ങൾ നൽകുന്ന ഫ്യൂച്ചർ ഫോർവേർഡ് വാഹനങ്ങൾ ലെക്‌സസ് ഇന്ത്യ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിച്ചു. 'ആഡംബരം വ്യക്തിപരമാക്കുക' എന്ന ടാഗ്‌ലൈനിന് കീഴിൽ നിർമ്മിക്കപ്പെട്ട വാഹനങ്ങളാണ് പ്രദർശിപ്പിച്ചത്.
""വൈദ്യുത കാറുകളിലൂടെ മൊബിലിറ്റിക്ക് പുതിയ സാദ്ധ്യതകൾ വിഭാവനം ചെയ്യുന്ന വിഭാഗങ്ങളാണ് അവതരിപ്പിച്ചത്. ലെക്‌സസ് ഫ്യൂച്ചർ സീറോഎമിഷൻ കാറ്റലിസ്റ്റ് എക്‌സ്‌പോയിലെ പ്രധാന ആകർഷണമായി.
അസാധാരണമായ അനുഭവങ്ങൾ, നെക്സ്റ്റ്ജനറേഷൻ ഡിസൈൻ, ഭാവനാപരമായ സാങ്കേതികത എന്നിവയാണ് ലഭ്യമാക്കുന്നത്""
ഹികാരു ഇക്യുച്ചി
പ്രസിഡന്റ്
ലെക്‌സസ് ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |