തൃശൂർ: 37-ാം കേരള ശാസ്ത്ര കോൺഗ്രസിൽ ശാസ്ത്രീയ സാമൂഹിക ഉത്തരവാദിത്തം (എസ്.എസ്.ആർ) വിഭാഗത്തിൽ അവതരിപ്പിച്ചത് 36 ഗവേഷണ പ്രബന്ധങ്ങൾ. ശാസ്ത്രീയമായ കണ്ടെത്തലുകളും ഗവേഷണ ഫലങ്ങളും സമൂഹത്തിനുപകാരപ്രദമാകുന്നതിനായി അവ പ്രയോഗിച്ച് പ്രചോദനം നൽകുകയും വിജ്ഞാനത്തിന്റെ ജനപ്രിയവത്കരണം നടപ്പാക്കുകയും ചെയ്യുകയെന്നതാണ് എസ്.എസ്.ആറിന്റെ ദൗത്യം. കോലരക്ക് പ്രാണികളുടെ ജനിതക വൈവിദ്ധ്യ സംരക്ഷണവും കോലരക്ക് കൃഷിയുടെ പുനരുജ്ജീവനവും, കേരളത്തിലെ തൊഴിൽ വിപണിയിലെ ശാക്തീകരണത്തിനും അവസരബന്ധിത നൈപുണ്യവികസനത്തിനുമായുള്ള മാതൃകകകൾ ഉപയോഗപ്പെടുത്തി തൊഴിൽ സാദ്ധ്യതകൾ വർധിപ്പിക്കാനുള്ള ഒരു മാർഗരേഖ, ഭയത്തിന്റെ മറുവശം തേടി: കേരളത്തിൽ പൊതുജനത്തിനും വവ്വാലുകൾക്കുമിടയിൽ ഭയത്തിനതീതമായ ധാരണകൾ ഉണ്ടാക്കാൻ തുടങ്ങിയവയാണ് പ്രബന്ധങ്ങളിൽ ചിലത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |