കണ്ണൂർ: കോൺഗ്രസ് പ്രാദേശിക നേതാക്കൾ ജനങ്ങളുമായി നല്ല ബന്ധം സൂക്ഷിക്കുന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച വാർഡ് പ്രസിഡന്റുമാർക്കുള്ള പ്രത്യേക കൺവെൻഷൻ ഉദ്ഘാടനം ചെയ്യവേയാണ് പരാമർശം. കണ്ടാൽ ചിരിക്കുകയോ മിണ്ടുകയോ ഇല്ല. ജനങ്ങളുടെ പ്രയാസം മനസിലാക്കി സേവനം ചെയ്യാനാവണം. ഇതെല്ലാം ലക്ഷ്യമിട്ട് ആരംഭിച്ച സി.യു.സി സംവിധാനം പാതിവഴിയിൽ നിന്നുപോയി. പത്ത് വീടുകൾ ചേർന്ന ഒരു യൂണിറ്റ് ഉണ്ടാക്കി യോഗം ചേർന്ന് താഴേത്തട്ടിലെ പ്രശ്നങ്ങൾ ചർച്ചചെയ്യണം. ജനങ്ങൾക്കായി പ്രവർത്തിച്ചാലേ അവർ നമ്മളോടൊപ്പം ചേരൂ. അങ്ങനെയാണ് ജനസമ്പർക്ക പരിപാടി വിപ്ലവമായതെന്നും സുധാകരൻ പറഞ്ഞു. ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |