ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്. മുസ്‌തഫാബാദിന്റെ പേര് മാറ്റി ശിവ വിഹാറെന്നോ,ശിവപുരിയെന്നോ ആക്കുമെന്നായിരുന്നു പരാമർശം. മുസ്‌തഫാബാദിൽ നിന്ന് ജയിച്ച മോഹൻ സിംഗ് ബിഷ്‌ടിന്റെ പരാമർശം ഇതോടെ വിവാദമായി. മുസ്ലിം സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ സർവേ നടത്തുമെന്നും വ്യക്തമാക്കി. 2020ൽ കലാപബാധിത മേഖലയായിരുന്നു മുസ്‌തഫാബാദ്. ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രുവീകരണമുണ്ടായ സീറ്രിൽ 17578 വോട്ടുകൾക്കാണ് ബിഷ്‌ട് ജയിച്ചത്. ആം ആദ്മി സ്ഥാനാർത്ഥി അദീൽ അഹമ്മദ് ഖാനെയാണ് തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |