ഇടുക്കി: പകുതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണനിൽ നിന്ന് സി.പി.എം പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയാണ് രണ്ടര ലക്ഷം രൂപ സി.പി.എം അക്കൗണ്ടിലേക്ക് അനന്തു കൃഷ്ണൻ നൽകിയത്. മൂലമറ്റം ഏരിയാ കമ്മിറ്റിക്ക് വേണ്ടിയാണ് പണം നൽകിയത്. പ്രാദേശിക പാർട്ടി ഘടകങ്ങളെ സഹായിക്കാൻ പലപ്പോഴും പലയാളുകളോടും പറഞ്ഞിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂലമറ്റം ഏരിയാ കമ്മിറ്റി പറഞ്ഞതുനസരിച്ച് ഇയാളുമായി സംസാരിച്ചിട്ടുണ്ട്. ഏപ്രിൽ 14ന് രണ്ടരലക്ഷം രൂപ സി.പി.എമ്മിന്റെ അക്കൗണ്ടിലേക്ക് മൂലമറ്റം ഏരിയാ കമ്മിറ്റിയുടെ ഭാഗമായി വന്നിട്ടുണ്ട്. ആ പണത്തിന്റെ സ്രോതസ് എന്താണെന്ന് അന്വേഷിച്ചപ്പോൾ അനന്തു കൃഷ്ണൻ എന്നാണ് പറഞ്ഞത്. അനന്തു കൃഷ്ണന്റെ ഒരു പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അതാണ് സി.പി.എമ്മിന് ഇയാളുമായിട്ടുള്ള ബന്ധം. തനിക്ക് സ്വകാര്യ അക്കൗണ്ടില്ലെന്നും ചോദ്യം ചെയ്യലിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |